മണിപ്പൂര്‍ സംഘര്‍ഷം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉദയനിധി സ്റ്റാലിൻ

  • 29/09/2023

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിൻ. സ്വയംപ്രഖ്യാപിത വിശ്വഗുരു കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടന്നും ഇനിയെങ്കിലും ബിജെപി സര്‍ക്കാരുകള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. അതേസമയം മണിപ്പൂര്‍ സര്‍ക്കാരാകട്ടെ സംഘര്‍ഷം നേരിടാൻ കൂടുതല്‍ നടപടിയുമായി മുന്നോട്ട് പോവുകയാണ്.


ഓരോ ജില്ലയിലും ക്രമസമാധാനം പാലിക്കാൻ ഓരോ സേനയെ വിന്യസിക്കുന്നതാണ് പുതിയ നടപടി. സേനകളുടെ ഏകോപനം കൃത്യമാകാനാണ് ഇത്തരമൊരു നടപടി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സിആര്‍പിഎഫ്, ബിഎസ്‌എഫ്, ഐടിബിപി, എസ്‌എസ്ബി, സിഐഎസ്‌എഫ്, അസം റൈഫിള്‍സ് എന്നിവയ്ക്ക് പുറമെ കരസേനയിലെ സൈനികരും മണിപ്പൂരിലുണ്ട്.

Related News