ക്ലാസില്‍ ഉത്തരം പറഞ്ഞില്ല, മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് ഹിന്ദു കുട്ടിയെ തല്ലിച്ചു; യുപിയില്‍ അധ്യാപിക അറസ്റ്റില്‍

  • 29/09/2023

ലക്‌നൗ: ക്ലാസില്‍ ഉത്തരം പറയാതിരുന്ന ഹിന്ദു വിദ്യാര്‍ഥിയെ മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുപിയില്‍ അധ്യാപിക അറസ്റ്റില്‍. സംഭാലിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം. മതവികാരം വ്രണപ്പെടുത്തി എന്നുള്‍പ്പെടെയുള്ള പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. 


അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകനോട് ക്ലാസില്‍ അധ്യാപിക ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിന് മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് തല്ലിച്ചു എന്നാണ് പിതാവിന്റെ പരാതി. അധ്യാപികയുടെ നടപടിയില്‍ മത വികാരം വ്രണ
പ്പെട്ടുവെന്നും പിതാവ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ മാസം സമാനമായ സംഭവം യുപിയില്‍ അരങ്ങേറിയിരുന്നു. ക്ലാസില്‍ ഹോം വര്‍ക്ക് ചെയ്യാതെ വന്നതിന് മുസ്‌ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പിച്ച്‌ നിര്‍ത്തി മറ്റു വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ഥിയുടെ മുഖത്ത് തല്ലിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ മറ്റൊരാള്‍ പകര്‍ത്തുകയും ചെയ്‌തിരുന്നു. സംഭവം വിവാദമായതോടെ സ്കൂള്‍ പ്രിൻസിപ്പാള്‍ കൂടിയായ അധ്യാപിക ത്രിപ്ത ത്യാഗി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Related News