ജില്ലാ സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പുമായി സ്റ്റാലിൻ; മുന്നണി സ്ഥാനാര്‍ത്ഥി തോറ്റാല്‍ സ്ഥാനത്ത് നിന്ന് നീക്കും

  • 01/10/2023

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാ‍ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇന്ത്യ മുന്നണി സ്ഥാനാർഥികൾ ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതാത് മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു. അതേസമയം തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളും നേടാനാണ് ഡിഎംകെ മുന്നണി ശ്രമിക്കുന്നത്.


ബിജെപി ബന്ധം ഉപേക്ഷിച്ച്‌ പുതിയ മുന്നണി രൂപീകരിച്ച്‌ ലോക്സഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഐഎഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ത്രികോണ മത്സരമായിരിക്കും തമിഴ്നാട്ടില്‍ നടക്കാൻ പോകുന്നത്. 2019ല്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച പിഎംകെ, തമിഴ് മാനില കോണ്‍ഗ്രസ്, വിജയകന്തിന്റെ ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടിക്കളെ ഒപ്പം നിര്‍ത്താൻ ബിജെപിയും എഐഎഡിഎംകെയും ഒരുപോലെ ശ്രമം തുടങ്ങിക്കഴിഞ്ഞു.

Related News