ബിഹാറിലെ ജാതി സെൻസസ് പുറത്തുവിട്ടത്തിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. ഭരണത്തിലിരുന്നപ്പോഴും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിച്ചവരാണിവരെന്നും നരേന്ദ്ര മോദി ആരോപിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചു രംഗത്തെത്തിയത്. ഗാന്ധിജയന്തി ദിനമായ ഇന്നാണ് ബിഹാറിലെ ജാതി സെന്‍സസിന്‍റെ കണക്കുകള്‍ ബിഹാര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണ് പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന നരേന്ദ്ര മോദിയുടെ വിമര്‍ശനം.
പുതിയ സെൻസസ് പ്രകാരം ബിഹാറില്‍ പിന്നോക്ക വിഭാഗത്തില്‍ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തില്‍ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാല്‍ മുന്നോക്ക വിഭാഗത്തിലാകട്ടെ 15.52 ശതമാനം പേര്‍ മാത്രമാണുള്ളത്. ബീഹാറിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?