കുട്ടികളുടെ കൊലപാതകത്തിൽ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണം; കുക്കി സംഘടനകൾ

  • 02/10/2023

മണിപ്പൂരിൽ കുട്ടികളുടെ കൊലപാതകത്തിൽ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണമെന്ന് കുക്കി സംഘടനകൾ. കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുത്ത കേസുകളിൽ മാത്രം നടപടിയെടുക്കുന്നെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. രണ്ടു കുട്ടികളുടെ കൊലപാതകത്തിൽ അഞ്ചു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മേയ്തി വിദ്യാർഥികളുടെ കൊലപാതകത്തിൽ അറസ്റ്റിലായ അഞ്ചു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗം പ്രതിഷേധം ഉയർത്തിയിരുന്നു. ചുരാചന്ദ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. പവോമിൻലുൻ ഹാക്കിപ്പ്, എസ് മൽസൗൺ ഹാക്കിപ്, ലിംഗ്‌നെയ്‌ചോങ് ബൈറ്റെക്കുകി, ടിന്നൈൽഹിംഗ് ഹെൻതാങ് എന്നിവരാണ് കൊലപാതകത്തിൽ അറസ്റ്റിലായത്.

പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിൽ ആണ് ഇംഫാലിൽ നിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. 17ഉം 21ഉം വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെ ജൂലൈ 6 ന് ആണ് കാണാതായത്. പിന്നീട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്നാൽ എന്നാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല, കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

Related News