കുവൈത്തുമായുള്ള തൊഴിലാളി പ്രശ്നം പരിഹരിക്കാൻ ഫിലിപ്പിയൻസ് ശ്രമം

  • 03/10/2023


കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള തൊഴിലാളി പ്രശ്നം പരിഹരിക്കാൻ ഫിലിപ്പിയൻസ് ശ്രമം തുടരുന്നു. ഒരു ഫിലിപ്പിനോ തൊഴിലാളിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഒരു പ്രായപൂർത്തിയാകാത്ത കുവൈത്തി പൗരനെ കോടതി ശിക്ഷിച്ചിരുന്നു. ഇതോടെ കുവൈത്ത് സർക്കാരുമായി രാജ്യത്ത് നിന്ന് തൊഴിലാളികളെ അയക്കുന്നത് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് പ്രതീക്ഷയെന്ന് ഫിലിപ്പിയൻസ് വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി എഡ്വാർഡോ ഡി വേഗ വ്യക്തമാക്കി. 

കുവൈത്തിലെ ഫിലിപ്പിയൻസ് അസോസിയേഷൻ ഓഫ് റിക്രൂട്ട്‌മെന്റ് ഏജൻസി സെക്രട്ടറിമാർ ഈ മാസം 12ന് പ്രാദേശിക റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ചില ഉടമകളുമായി സൂം വഴി വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. പുതിയ ഗാർഹിക തൊഴിലാളികളെ അയക്കുന്നത് പുനരാരംഭിക്കുന്നത് ഉറപ്പാക്കുന്ന വിധത്തിലുള്ള ചർച്ചകളാണ് നടന്നതെന്ന് ഡൊമസ്റ്റിക്ക് ലേബർ അഫയേഴ്സ് വിദ​ഗ്ധൻ ബാസ്സം അൽ ഷമ്മാരി പറഞ്ഞു. ഇരു രാജ്യങ്ങളും അടുത്തിടെ പുറപ്പെടുവിച്ച രണ്ട് മൊറട്ടോറിയം തീരുമാനങ്ങളുടെ വെളിച്ചത്തിൽ കൂടെയാണ് ചർച്ച നടന്നത്.

Related News