ദേവികുളം തെരഞ്ഞെടുപ്പ് കേസ് : ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

  • 03/10/2023

ദില്ലി : ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീലില്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുന്നു. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കേസുമായി ബന്ധപ്പെട്ട് സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റര്‍, സംസ്കാര രജിസ്റ്റര്‍, കുടുംബ രജിസ്റ്റര്‍ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാൻ സുപ്രീം കോടതി രജിസ്ട്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.


കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനല്‍ കൈമാറാൻ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സുപ്രധാനരേഖകള്‍ കൈമാറായില്ലെന്ന് ഡി കുമാറിന്റെ അഭിഭാഷകൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി കുമാര്‍ പുതിയ അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ എല്ലാ രേഖകളും സുപ്രീം കോടതിയില്‍ എത്തിയിട്ടുണ്ടെന്നാണ് ഓഫീസ് ഓര്‍ഡറിലുള്ളതെന്ന് എ രാജയുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞിരുന്നു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കുമ്ബോള്‍ ഈക്കാര്യത്തലെ വിവരം രജിസ്ട്രി കോടതിയെ അറിയിക്കും.

Related News