കരുവന്നൂരിലെ ഇഡി അന്വേഷണം ജനങ്ങളില്‍ ആശങ്ക പരത്തുന്നു എന്ന വാദം ശരിയല്ല,തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി ഉറപ്പാക്കും

  • 04/10/2023

ദില്ലി: കരുവന്നൂരില്‍ പാവങ്ങളുടെ പണം ദുരുപയോഗം ചെയ്തതിന് കൃത്യമായ തെളിവുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖര്‍ പറഞ്ഞു.ശക്തമായ നടപടി ഉണ്ടാകും .ഇഡി അന്വേഷണം സാധാരണ ജനങ്ങളില്‍ ആശങ്ക പരത്തുന്നു എന്ന വാദം ശരിയല്ല .തെറ്റ് ചെയ്തവര്‍ക്ക് എതിരെ നടപടി ഉറപ്പാക്കണം.


വലിയ കേസുകളില്‍ സിപിഐഎം ബിജെപി ധാരണ ഉണ്ടാക്കുന്നു എന്ന വിമര്‍ശനം ശരയില്ല.അഴിമതിയോട് ഒരുതരത്തിലും വിട്ടുവീഴ്ചയില്ല .ഒരു ബാങ്കില്‍ മാത്രം ഒതുങ്ങുന്നതല്ല.സംസ്ഥാന വ്യാപകമായി ഉള്ള അഴിമതി ആണിതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് ക്ലിക്കിന് എതിരായ നടപടി,വ്യാജ വാര്‍ത്തകള്‍ക്ക് എതിരായ നടപടിയുടെ ഭാഗമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല .

രാജ്യത്തിന് എതിരെ ചൈനയുടെ താല്പര്യം നടപ്പാക്കാൻ ശ്രമിക്കുന്നവര്‍ക്ക് എതിരെ ഉള്ള നടപടി ആണിത് .അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം നടപ്പാക്കാൻ അനുവദിക്കില്ല .ഇത് ഭയപ്പെടുത്താൻ വേണ്ടി അല്ല.നമ്മള്‍ ചൈനയോ പാകിസ്ഥാനോ അല്ല.ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം വിദേശ രാജ്യങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കരുത് .ഇതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.ന്യൂസ് ക്‌ളിക്കിന് എതിരായ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെ എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

Related News