ഓഹരി വിപണിയില്‍ പണം പോയി; മക്കളെയും ഭാര്യയെയും വെടിവെച്ചു കൊന്ന ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി

  • 05/10/2023

ഹൈദരബാദ്: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം 55കാരനായ ഹെഡ്‌കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച്‌ മരിച്ചു. ആന്ധ്രയിലെ കടപ്പ ടൗണിലെ പൊലീസുകാരനായ വെങ്കിടേശ്വരലൂ ആണ് ആത്മഹത്യ ചെയ്തത്.


ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന മൂത്തമകള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍, 45 കാരിയായ ഭാര്യയെയുമാണ് ഇയാള്‍ വെടിവെച്ചു കാലപ്പെടുത്തിയത്. ഓഹരി വിപണിയില്‍ പണം നഷ്ടമായതും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ബുധനാഴ്ച രാത്രി പതിനൊന്നുമണി വരെ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന വെങ്കിടേശ്വരലൂ വീട്ടിലേക്ക് മടങ്ങുന്നതിനടെ തോക്കും വെടിയുണ്ടയും കൊണ്ടുപോയതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Related News