കേരളത്തിലെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്.കേന്ദ്രസര്‍ക്കാരിനും കേരളസര്‍ക്കാരിനുമാണ് നോട്ടീസ്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. പശ്ചിമഘട്ടത്തിലെ മനുഷ്യമൃഗസംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി എത്തിയത്.
ആനത്താരകളും ജനവാസ മേഖലകളും തരംതിരിക്കണമെന്നും സംരക്ഷിതവനമേഖലകളാക്കി ആനത്താരകളെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.രാജ്യത്തെ ആനകളെ സംബന്ധിച്ചുള്ള പ്രധാനകേസായ പ്രേരണാ ബിന്ദ്ര കേസിനൊപ്പം ഹര്‍ജി പരിഗണിക്കാൻ കോടതി തീരുമാനിച്ചു. അരിക്കൊമ്ബൻ വിഷയം, പാലക്കാട് ആനയ്ക്ക് പൈനാപ്പിളില്‍ സ്ഫോടക വസ്തു നല്‍കി കൊന്ന സംഭവം അടക്കം ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാനുള്ള നടപടികളാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത് തിരുവനന്തപുരം സ്വദേശി മീനു ഗോപകുമാറാണ് ഹര്‍ജിക്കാരി. മുതിര്‍ന്ന അഭിഭാഷകൻ വി.കെ.ശുക്ല,അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിതാ സുഭാഷ് ചന്ദ്രൻ എന്നിവര്‍ ഹര്‍ജിക്കാരിക്കായി ഹാജരായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?