രാഹുലിനെതിരായ രാവണന്‍ പരാമര്‍ശത്തില്‍ പ്രതിഷേധം,ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

  • 06/10/2023

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരായ രാവണൻ പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ്. ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം. കഴിഞ്ഞ ദിവസം പെരും നുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു.


ഇതിൻ്റെ മറുപടിയായാണ് ദുഷ്ട ശക്തി, ധര്‍മ വിരുദ്ധൻ, ഭാരതത്തെ തകര്‍ക്കുന്നവൻ എന്നീ പരാമര്‍ശങ്ങളോടെ പത്തു തലയുമായി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി ട്വീറ്റ് ചെയ്തത്. ഇതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്ത് വരികയും രാഹുലിനെ ദ്രോഹിക്കാൻ ബിജെപി ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.

Related News