അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പിന്നാലെ ജീവനൊടുക്കി 60കാരന്‍

  • 07/10/2023

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം 60കാരന്‍ ജീവനൊടുക്കിയെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഷേര്‍ മുഹമ്മദ് എന്നയാളാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജീവനൊടുക്കിയത്. 


ഫരീദ്‍പൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തെരച്ചില്‍ തുടങ്ങിയത്. സമീപത്തുള്ള മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.

Related News