ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ഉടൻ പരിഗണിക്കില്ല

  • 07/10/2023

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒൻപതംഗ ‌ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടിക സുപ്രീംകോടതി പുറത്തുവിട്ടതില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പെട്ടിട്ടിട്ടില്ല. ഒൻപതംഗ ‌ബെഞ്ച് പരിഗണിക്കുന്ന മറ്റ്‌ നാല് കേസുകളാണ് പട്ടികയില്‍ ഉള്ളത്. 


ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ നല്‍കിയ ഹര്‍ജികളും ഈ മാസം പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പട്ടികയില്‍ ലിസ്റ്റ് ചെയ്യപ്പെടാത്തതിനാല്‍ മറ്റേതെങ്കിലും ദിവസമായിരിക്കും വിഷയം പരിഗണിക്കുക. 

Related News