ഇസ്രായേല്‍-പലസ്തീൻ സാഹചര്യം നേരിട്ട് നിരീക്ഷിച്ച്‌ പ്രധാനമന്ത്രി, വ്യോമ-നാവിക സേനകള്‍ക്ക് 'തയ്യാറെടുപ്പ്' നിര്‍ദ്ദേശം

  • 08/10/2023

ഇസ്രായേല്‍ - പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച്‌ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഒഴിപ്പിക്കല്‍ നടപടി വേണ്ടിവന്നാല്‍ തയാറെടുക്കാനുള്ള നിര്‍ദ്ദേശം വ്യോമ - നാവിക സേനകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. എന്നാല്‍ അത്തരം നടപടി വേണ്ടിവരുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ സേനകള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related News