'50- കാരൻ ഹിന്ദി അധ്യാപകൻ 17-കാരി വിദ്യാര്‍ഥിനിയുമായി ഒളിച്ചോടി, പരാതി നൽകി പിതാവ്

  • 10/10/2023

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ 17 -കാരിയായ വിദ്യാര്‍ത്ഥിനിയെയും കൂട്ടി 50 -കാരനായ അധ്യാപകൻ ഒളിച്ചോടിയതായി പിതാവിന്റെ പരാതി. സംഭവത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാതത്തിനാല്‍ തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.


വെള്ളിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടി വീട്ടില്‍ നിന്ന് 30,000 രൂപയും പണവും ആഭരണങ്ങളും കൊണ്ടുപോയി. ഹിന്ദി അധ്യാപകനായ ഇയാള്‍, പ്രായപൂര്‍ത്തിയാകാത്ത മകളോടൊപ്പമുള്ള മോശമായ വീഡിയോ പ്രചരിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ ശ്രമം നടത്തുകയാണെന്ന് ഗോണ്ട അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശിവ് രാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപകനുമായി ബന്ധപ്പെട്ട് ബഹ്‌റൈച്ചില്‍ നിന്നുള്ള ചില വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്.

മേഖലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി പുറത്തുപോകുന്ന സമയങ്ങളില്‍ അധ്യാപകനായ പ്രതി പെണ്‍കുട്ടിയെ പിന്തുടരാറുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Related News