കുവൈറ്റ് സൗദി ബുള്ളറ്റ് ട്രെയിൻ; പ്രവർത്തനങ്ങൾ അതിവേ​ഗം മുന്നോട്ട്

  • 10/10/2023




കുവൈത്ത് സിറ്റി: കുവൈത്തിനും സൗദി അറേബ്യയ്ക്കും ഇടയിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നതിനുള്ള നീക്കങ്ങൾ അതിവേ​ഗം മുന്നോട്ട്. അഞ്ച് മാസത്തിനുള്ള പദ്ധതി ബുഹുദൂരം മൂന്നോട്ട് പോയിട്ടുണ്ട്. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും സുഗമമായ ഇടപാടിന്റെയും ആഴത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. സൗദി അറേബ്യയെയും കുവൈത്തിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയുടെ പൂർത്തീകരണം സംബന്ധിച്ച കൺസൾട്ടേറ്റീവ് കരാർ നടപ്പാക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ അനുമതികൾ പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളും വലിയ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 

പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതകൾ പഠിക്കാൻ തുടങ്ങുന്നതിനായി ബന്ധപ്പെട്ട എല്ലാ അംഗീകാരങ്ങളും ഈ മാസത്തിലോ അടുത്ത മാസത്തിലോ പൂർത്തിയാകും. 2023 ജൂണിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽവേ ലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള കരാർ അംഗീകരിച്ച് ഒരു അമിരി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെപ്തംബർ 26ന് സൗദി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് കുവൈത്തും രാജ്യവും തമ്മിലുള്ള റെയിൽവേ ലിങ്ക് പ്രോജക്ട് കരാറിന് അംഗീകാരം നൽകുകയും ചെയ്തു.

Related News