കുവൈത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കാൻ നിർദേശം

  • 11/10/2023


കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് സുരക്ഷാ നടപടികൾ ഉടനടി വർധിപ്പിക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് നിർദ്ദേശം നൽകി. ഫിക്സഡ്, മൊബൈൽ, ഫൂട്ട് പട്രോളിം​ഗ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നത് അടക്കമുള്ള നി‍ർദേശങ്ങളാണ് നൽകിയിട്ടുള്ളത്. ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ പങ്കെടുത്ത സുരക്ഷാ മീറ്റിംഗിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും പങ്കെടുത്തിരുന്നു.

രാജ്യത്തെ ഏറ്റവും പുതിയ സുരക്ഷാ സംഭവവികാസങ്ങൾ യോ​ഗം അവലോകനം ചെയ്തു. മന്ത്രാലയത്തിലെ എല്ലാ മേഖലകളും പ്രകടിപ്പിക്കുന്ന അചഞ്ചലമായ അർപ്പണ ബോധത്തിന് ഷെയ്ഖ് തലാൽ അൽ ഖാലിദ് നന്ദി രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ നിർവഹിക്കാനുള്ള കഴിവിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മന്ത്രാലയ ജീവനക്കാരോടും അവരുടെ ഉയർന്ന കഴിവും സന്നദ്ധതയും നിലനിർത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.

Related News