കുവൈത്തിൽ പ്രതിവർഷം 20 ശതമാനം ആളുകളെ വിഷാദരോ​ഗം ബാധിക്കുന്നു; കണക്കുകൾ

  • 11/10/2023



കുവൈത്ത് സിറ്റി: വിഷാദവും ഉത്കണ്ഠയും ഏറ്റവും സാധാരണമായ മാനസികാരോ​ഗ്യ പ്രശ്നങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്ത്. കുവൈത്തിൽ പ്രതിവർഷം 20 ശതമാനം ആളുകളെയാണ് വിഷാദരോഗം ബാധിക്കുന്നത്. ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ എന്നിവയാണ് കുവൈത്തിൽ അപൂർവ രോഗങ്ങളായി കണക്കാക്കുന്നതെന്നും വിദ​ഗ്ധർ പറഞ്ഞു. 

ബൈപോളാർ ഡിസോർഡർ ബാധിച്ച രോഗികളുടെ നിരക്ക് ഒരു ശതമാനത്തിൽ കവിയരുത്. സ്കീസോഫ്രീനിയ ബാധിച്ചവർ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ കൂടരുത്. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് 'മാനസിക ആരോഗ്യം ഒരു മൗലികാവകാശമാണ്' എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പരിപാടിയിലാണ് വിദ​ഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്. സെന്റർ ഡയഗ്നോസ്റ്റിക്, ചികിത്സാ സേവനങ്ങൾ നൽകുന്നു. കൂടാതെ സൈക്കോളജിക്കൽ സർവീസ് യൂണിറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേ മന്ത്രാലയത്തിന്റെ ജനറൽ, സ്പെഷ്യലൈസ്ഡ് ആശുപത്രികളിൽ മാനസിക കൺസൾട്ടേഷനുകൾ നൽകുന്നുണ്ടെന്ന് സെന്റർ ഡയറക്ടർ ഡോ. ഖോലൂദ് അൽ അലി

Related News