പലസ്തീൻ ജനതയെ പിന്തുണയ്ക്കാൻ കുവൈത്തിൽ ക്യാമ്പയിൻ; സഹായധനം ഒരു മില്യണിലധികം ദിനാർ കവിഞ്ഞു

  • 11/10/2023



കുവൈത്ത് സിറ്റി: പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി കുവൈത്ത് വിദേശകാര്യ, സാമൂഹിക മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിലുള്ള ജനകീയ ക്യാമ്പയിൻ മുന്നോട്ട്. ആരംഭിച്ച് മണിക്കൂറുകൾക്കകം ഒരു മില്യണിലധികം ദിനാർ ആണ് സഹായധനമായി ഒഴുകിയെത്തിയത്. ഫിയർ ഫോർ പലസ്തീൻ എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻ ആരംഭിച്ച മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 1,830 ദാതാക്കൾ പങ്കെടുത്തു. സയണിസ്റ്റുകൾ പലസ്തീനിയൻ സഹോദരന്മാരിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

Related News