കുവൈത്തിൽ ഫ്ലൂ വാക്സിനേഷൻ; ക്യാമ്പയിന് മികച്ച പ്രതികരണം

  • 11/10/2023

കുവൈത്ത് സിറ്റി: സീസണൽ ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ ന്യുമോണിയ എന്നിവയ്‌ക്കെതിരായ വാർഷിക വാക്‌സിനേഷൻ ക്യാമ്പയിന് മികച്ച പ്രതികരണം. ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചതിന്റെ ആദ്യ ആഴ്‌ചയിൽ വിവിധ പ്രായത്തിലുള്ളവരുടെ ശക്തമായ പങ്കാളിത്തമുണ്ടായി. രാജ്യത്തെ 50 പ്രിവന്റീവ് ഹെൽത്ത് കെയർ സെന്ററുകളിലായി ഏകദേശം 15,000 പേർ സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരായ വാക്‌സിനേഷനും 2,000 പേർ ന്യൂമോകോക്കൽ ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനേഷനും എടുത്തതായാണ് കണക്കുകൾ.

ആസ്ത്മയും വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉള്ള രോഗികൾ, പുകവലിക്കാർ, പ്രമേഹരോഗികൾ, ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർ, അമിതവണ്ണമുള്ളവർ എന്നിങ്ങനെ റിസക്ക് ​ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരാണ് വാക്സിനേഷൻ സ്വീകരിച്ചതിലെ 45 മുതൽ 50 ശതമാനം വരെ ആളുകളും. ഓരോ ആരോഗ്യ മേഖലയിലും വാക്സിനേഷൻ ഗുണഭോക്താക്കളുടെ ശരാശരി എണ്ണം 2,000 മുതൽ 3,000 വരെയാണെന്നും ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Related News