മംഗഫിൽ പരസ്യങ്ങളുമായി ബന്ധപ്പെട്ട 48 നിയമലംഘനങ്ങൾ കണ്ടെത്തി

  • 11/10/2023



കുവൈത്ത് സിറ്റി: അൽ അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ഓഡിറ്റ് ആൻഡ് സർവീസസ് ഫോളോ അപ്പ് വകുപ്പ് അൽ മംഗഫ് ഏരിയയിൽ പരിശോധന നടത്തി. ആരോഗ്യ ലൈസൻസുകളുടെയും സ്റ്റോർ പരസ്യങ്ങളുടെയും സാധുത പരിശോധിക്കുന്നതിനായാണ് ഫീൽഡ് ക്യാമ്പയിനുകൾ നടന്നത്. നിയമലംഘനം നടത്തിയവർക്കെതിരെ നടപടികൾ സ്വീകരിച്ചു. പരസ്യങ്ങളുമായി ബന്ധപ്പെട്ട 40 നിയമലംഘനങ്ങൾ, ഒരു ഹെൽത്ത് കാർഡ്,  വനിതാ സലൂണുകളിലെ എട്ട് ലംഘനങ്ങൾ എന്നിവയാണ് ക്യാമ്പയിനിൽ കണ്ടെത്തിയതെന്ന് ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് വകുപ്പിന്റെയും ഫോളോ അപ്പിന്റെയും ഡയറക്ടർ സാദ് അൽ ഷൈബ പറഞ്ഞു. നിയമലംഘകരെ പൂർണമായി തുടച്ച് നീക്കുക എന്നുള്ളതാണ് തീവ്രമായ ഫീൽഡ് ടൂറുകളുടെ ലക്ഷ്യമെന്നും എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News