കുവൈത്തിലെ സ്വകാര്യ ഭവന മേഖലയിലെ വിൽപ്പന; വലിയ ഇടിവെന്ന് പഠനം

  • 11/10/2023



കുവൈത്ത് സിറ്റി: സ്വകാര്യ ഭവന മേഖലയിൽ വിൽപ്പനയുടെ എണ്ണത്തിൽ ഇടിവുണ്ടായതായി റിയൽ എസ്റ്റേറ്റ് പഠനം. 2022 ലെ ഇതേ കാലയളവിലെ 618 ഡീലുകളെ അപേക്ഷിച്ച് 2023 മൂന്നാം പാദത്തിൽ 483 ഡീലുകൾ മാത്രമാണ് നടന്നിട്ടുള്ളത്. ഡീലുകളുടെ എണ്ണത്തിൽ ഏകദേശം 21.8 ശതമാനം ഇടിവുണ്ടായതായി പഠനം വ്യക്തമാക്കുന്നു. 2023 മൂന്നാം പാദത്തിൽ ഡീലുകളുടെ മൂല്യം 251.45 മില്യൺ ദിനാറിലെത്തി, 2022 ലെ മൂന്നാം പാദത്തിലെ 322.98 മില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക അടിസ്ഥാനത്തിൽ 22.1 ശതമാനം ഇടിവാണ് വന്നിട്ടുള്ളത്.

അൽ ഹെസ്ബ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പഠനമനുസരിച്ച് നിക്ഷേപ ഭവന ഇടപാടുകളിൽ (കെട്ടിടങ്ങളും സ്ഥലങ്ങളും) ഏകദേശം 44 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. കാരണം 2023 ലെ മൂന്നാം പാദത്തിൽ  61 ഡീലുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. 2022-ലെ ഇതേ കാലയളവിൽ 109 ഡീലുകളാണ് ന‌ടന്നത്. അവയുടെ മൂല്യം 2022 മൂന്നാം പാദത്തിലെ 212.5 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2023 മൂന്നാം പാദത്തിൽ 131.58 മില്യൺ ദിനാറിലെത്തി. 38 ശതമാനത്തിന്റെ ഇടിവ് വന്നുവെന്നും പഠനത്തിൽ പറയുന്നു.

Related News