കുവൈത്തിൽ വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനം

  • 11/10/2023


കുവൈത്ത് സിറ്റി: വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ചു. ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം പൊതു ട്രാഫിക് വകുപ്പുമായി സഹകരിച്ചും ഏകോപിപ്പിച്ചും നടപ്പാക്കും. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ക്യാമ്പയിൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വാണിജ്യ മന്ത്രാലയം. സുരക്ഷിതമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് വൃത്തങ്ങൾ വിശദീകരിച്ചു

Related News