കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റിയ അഞ്ച് പേർ അറസ്റ്റിൽ; പ്രവാസികളെ നാടുകടത്തും

  • 11/10/2023



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് അഞ്ച് പേർ അറസ്റ്റിൽ. രണ്ട് ബിദൂണുകളും മൂന്ന് പ്രവാസികളുമാണ് പിടിയിലായതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മൂന്ന് പ്രവാസികളെയും രാജ്യത്ത് നിന്ന് നാടുകടത്താനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. അതേസമയം ബിദുണുകളുടെ വാഹനം രണ്ട് മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ 48 മണിക്കൂർ മുൻകരുതൽ തടങ്കലിൽ വയ്ക്കുന്നു.അനധികൃത ടാക്സി സർവീസ് നടത്തുന്നവരെ പിടികൂടി നാടുകടത്തുമെന്ന് കുവൈറ്റ്  ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു, നിയമലംഘകർക്കെതിരായ സുരക്ഷാ ക്യാമ്പയിനുകൾ 24 മണിക്കൂറും തുടരുന്നതായി വൃത്തങ്ങൾ പറഞ്ഞു.

Related News