തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല, തിരുവള്ളൂരില്‍ ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവെച്ച്‌ കൊന്നു

  • 12/10/2023

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. തിരുവള്ളൂരില്‍ ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവെച്ച്‌ കൊന്നു. സതീഷ്, മുത്തുശ്ശരവണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തുവെന്നും ഇതേ തുടര്‍ന്നാണ് പൊലീസ് വെടിവെച്ചതെന്നും പൊലീസ് വിശദീകരിച്ചു.


മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. എഐഡിഎംകെ നേതാവ് പാര്‍ത്ഥിപൻ കൊലക്കേസില്‍ ഒളിവിലായിരുന്ന് കൊല്ലപ്പെട്ടവര്‍.

Related News