ഇസ്രയേൽ പ്രതിനിധി സംഘം കുവൈത്തിൽ എത്തിയതിൻ്റെ വിവരങ്ങൾ: ചോദ്യവുമായി എം പി

  • 12/10/2023



കുവൈത്ത് സിറ്റി: ഇസ്രയേൽ പ്രതിനിധി സംഘം കുവൈത്തിൽ എത്തിയ വിഷയത്തിൽ വ്യക്തത തേടി എം പി. 
2023 ഒക്‌ടോബർ 3 ന് ഇസ്രായേലിൽ നിന്ന് കുവൈത്തിലേക്ക് ഒരു പ്രതിനിധി സംഘം എത്തിയതും അവരെ  അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ സ്വീകരിച്ചതും സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ എംപി ഹമദ് അൽ മറ്റെർ  വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ സബാഹിനോട് ആവശ്യപ്പെട്ടു. അതേ സമയം, കഴിഞ്ഞ പത്ത് വർഷത്തിനിടെ അറബ് രാജ്യങ്ങൾക്ക് കുവൈത്ത് നൽകിയ ഗ്രാന്റുകളുടെ കണക്കുകൾ എംപി ഫഹദ് അൽ മസൂദ് ചോദിച്ചിട്ടുണ്ട്. പൊതുഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ എത്ര ശതമാനവും എന്നത് സംബന്ധിച്ച പാർലമെന്ററി ചോദ്യങ്ങളാണ് എം പി, ധനമന്ത്രി ഫഹദ് അൽ ജറള്ളയ്ക്ക് സമർപ്പിച്ചത്.

ഹാക്കിംഗ് പോലുള്ള സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നടത്തുന്ന നടപടിക്രമങ്ങളെക്കുറിച്ച് ഇൻഫർമേഷൻ മന്ത്രിക്കും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരിക്കും അദ്ദേഹം ചോദ്യങ്ങൾ സമർപ്പിച്ചിട്ടുണ്ട്. മറ്റ് മന്ത്രാലയങ്ങളിലെ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തിക മന്ത്രാലയത്തിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് അൽ മസൂദ് ചോദിച്ചു.

Related News