ആകാംക്ഷയോടെ കുവൈത്ത്; 'വിന്‍റര്‍ വണ്ടര്‍ ലാൻഡ്' അടുത്ത ഞായറാഴ്ച തുറക്കും

  • 12/10/2023



കുവൈത്ത് സിറ്റി: ആകാംക്ഷയോടെ രാജ്യം കാത്തിരിക്കുന്ന 'വിന്‍റര്‍ വണ്ടര്‍ ലാൻഡ്' അടുത്ത ഞായറാഴ്ച തുറക്കും. പ്രതിദിനം 15,000 സന്ദർശകരെ ഉൾക്കൊള്ളാൻ സാധിക്കുന്ന 'വിന്‍റര്‍ വണ്ടര്‍ ലാൻഡ്' വിനോദ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനെ കുറിച്ച് കുവൈത്ത് ടൂറിസം പ്രോജക്ട് കമ്പനിയുടെ സിഇഒ ഫാദൽ അൽ ദോസരിയാണ് അറിയിച്ചത്. 'വിന്‍റര്‍ വണ്ടര്‍ ലാൻഡ്' ആദ്യ സീസൺ അസാധാരണമായ വിജയമാണ് കൈവരിച്ചത്. നാല് മാസത്തിൽ കൂടാത്ത സമയത്തിനുള്ളിൽ 600,000 സന്ദർശകരെ ആകര്‍ഷിക്കാൻ സാധിച്ചിരുന്നു.

പുതിയ രൂപത്തിലും ഭാവത്തിലും  'വിന്‍റര്‍ വണ്ടര്‍ ലാൻഡ്' രണ്ടാമതും എത്തുകയാണെന്ന് ഫാദൽ അൽ ദോസരി പറഞ്ഞു. പദ്ധതിയുടെ ദൈർഘ്യം അടുത്ത മൂന്ന് വർഷത്തേക്കാണ്. പ്രവർത്തന ശേഷി പ്രതിവർഷം മൂന്ന് മില്യണ്‍ സന്ദർശകരെ കവിയുന്നതായിരിക്കും. പ്രവർത്തന മേഖല 75,000 ചതുരശ്ര മീറ്ററിൽ നിന്ന് 130,000 ചതുരശ്ര മീറ്ററായി ഉയര്‍ത്തിയിട്ടുണ്ടെന്നും 70 ശതമാനത്തിന്‍റെ വര്‍ധനയാണ് കൊണ്ട് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്‍ദുള്ള അൽ സലേം കൾച്ചറൽ സെന്ററുമായുള്ള സഹകരണത്തെ കുറിച്ചും അല്‍ ദോസരി പറഞ്ഞു.

Related News