ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം; 'എക്സ്പ്ലോറിംഗ് ഇൻക്രെഡിബിൾ ഇന്ത്യ' പരിപാടിയുമായി എംബസി

  • 12/10/2023



കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി 'എക്സ്പ്ലോറിംഗ് ഇൻക്രെഡിബിൾ ഇന്ത്യ' പരിപാടി സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. ഒക്‌ടോബർ 11-ന് മില്ലേനിയം എച്ചിലാണ് പരിപാടി നടന്നത്. ഇന്ത്യയിലെ പ്രമുഖ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികളുടെയും താജ്, ഒബ്‌റോയ്, ലീല ഹോട്ടൽ തുടങ്ങിയ പ്രശസ്തരായ ഹോട്ടലുടമകളുടെയും പ്രസന്‍റേഷനുകള്‍ ഉൾപ്പെട്ട ഒരു ടൂറിസം സിമ്പോസിയം ഉൾപ്പെട്ടതായിരുന്നു പരിപാടി.

കുവൈത്തില്‍ നിന്നുള്ള 150-ലധികം ട്രാവൽ ഏജൻസികളുടെ തലവന്മാരും പ്രതിനിധികളും താത്പര്യമുള്ള നിരവധി പേരും സിമ്പോസിയത്തില്‍ പങ്കെടുത്തു. പ്രമുഖ ട്രാവൽ ബ്ലോഗറും കുവൈത്തില്‍ നിന്നുള്ള സഞ്ചാരികളും തങ്ങളുടെ ഇന്ത്യൻ അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരത്തിനുള്ള വലിയ സാധ്യതകൾ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക എടുത്തുപറഞ്ഞു.  സമൃദ്ധമായ പ്രകൃതി സൗന്ദര്യവും വൈവിധ്യമാർന്ന കേന്ദ്രങ്ങളും തുടങ്ങി ഇന്ത്യ വാഗ്ദാനം ചെയ്യുന്ന 'സമ്പൂർണ ടൂറിസം അനുഭവം' അദ്ദേഹം വിശദീകരിച്ചു.

Related News