പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; കുവൈത്തടക്കം മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആകാശ എയര്‍ സര്‍വീസ് ആരംഭിക്കുന്നു

  • 12/10/2023



കുവൈത്ത് സിറ്റി: ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതിയായി. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. എന്നാല്‍ ദുബായിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ദുബായിയിലേക്ക് സര്‍വീസ് നടത്തണമെങ്കില്‍ ആകാശ എയറിന് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ മാസമാണ് വിമാനക്കമ്പനിക്ക് അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത്. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച  ആകാശ എയർ ഡിസംബറോടെ പ്രധാന മിഡിൽ ഈസ്റ്റ് ഹബ്ബുകളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related News