ഓപ്പറേഷന്‍ അജയ്; ആദ്യ സംഘത്തില്‍ 7 മലയാളികള്‍, നാട്ടിലേക്കുള്ള യാത്രയില്‍ സമയ മാറ്റം

  • 13/10/2023

'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് മടങ്ങിയെത്തിയ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയില്‍ സമയ മാറ്റം. ദില്ലിയിലെത്തിയ 7 പേരില്‍ 5 പേര്‍ ഇന്ന് രാവിലെ 11.05 ന് ദില്ലിയില്‍ നിന്നും കൊച്ചിയിലേക്ക് തിരിക്കും. ബാക്കിയുള്ളവര്‍ സ്വന്തം നിലയ്ക്ക് യാത്ര നടത്തുമെന്നും കേരള ഹൗസ് അധികൃതര്‍ അറിയിച്ചു.


കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് (എം.സി, പി.എച്ച്‌ ഡി വിദ്യാര്‍ത്ഥി), കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു (ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി), മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്ബറം കുന്നത്ത് (പി. എച്ച്‌ ഡി വിദ്യാര്‍ത്ഥി), തിരുവനന്തപുരം സ്വദേശി ദിവ്യ റാം (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിനി), പാലക്കാട് സ്വദേശി നിള നന്ദ (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിനി), മലപ്പുറം ചങ്ങാരം കുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായര്‍, ഭാര്യ രസിത ടി.പി (പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥികള്‍) എന്നിവരാണ് ഇസ്രയേലില്‍ നിന്നുമെത്തിയ ആദ്യ സംഘത്തിലെ മലയാളികള്‍. ഇവരില്‍ ദിവ്യ റാം, നിള നന്ദ എന്നിവര്‍ ഒഴികെയുള്ളവര്‍ ഇന്ന് രാവിലെ 11.5 നുള്ള എ.ഐ 831 നമ്ബര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ് 2.25 ന് കൊച്ചിയിലെത്തും. 

Related News