നിയമലംഘനങ്ങള്‍: രണ്ട് മില്യണ്‍ ദിനാര്‍ വാര്‍ഷിക വരുമാനമുള്ള പ്രമുഖ ക്ലിനിക്ക് പൂട്ടിച്ചു

  • 13/10/2023

 

കുവൈത്ത് സിറ്റി: നിയമലംഘനങ്ങള്‍ നടത്തിയ നാല് ബ്യൂട്ടി പാര്‍ലറുകളും ഒരു ക്ലിനിക്കും പൂട്ടിച്ച് അധികൃതര്‍. നിയമലംഘനങ്ങള്‍ നടത്തുന്ന ആരോഗ്യ ക്ലിനിക്കുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ ക്യാമ്പയിനിന്‍റെ ഭാഗാമായാണ് നടപടികള്‍. രണ്ട് മില്യണ്‍ ദിനാര്‍ വരെ വാര്‍ഷിക വരുമാനമുള്ള ഒരു പ്രമുഖ ക്ലിനിക്ക് ഉള്‍പ്പെടെ നാല് ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടാനാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടത്. ആളുകളുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് മന്ത്രാലയത്തിന്‍റെ ആശങ്ക കണക്കിലെടുത്ത് എല്ലാ ഗവർണറേറ്റുകളിലും ക്യാമ്പയിനുകള്‍ തുടരുമെന്ന് ഔദ്യോഗിക ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.

Related News