ഭക്ഷ്യയോഗ്യമല്ലാത്ത 45 കിലോ ഭക്ഷണം കുവൈറ്റ് ഫുഡ് അതോറിറ്റി പിടിച്ചെടുത്തു

  • 13/10/2023



കുവൈത്ത് സിറ്റി: ഭക്ഷ്യയോഗ്യമല്ലാത്ത 45 കിലോ ഭക്ഷണം ഫുഡ് അതോറിറ്റി പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫുഡ് അതോറിറ്റിയിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഷർഖ് മേഖലയിലെ നിരവധി റെസ്റ്റോറന്റുകളിലാണ് പരിശോധനകള്‍ നടന്നത്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 25 റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചു. തൊഴിലാളികൾ ആരോഗ്യ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് റെസ്റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി.

Related News