കാലഹരണപ്പെട്ട സാധനങ്ങളുടെ റീപാക്കിംഗും വിൽപ്പനയും കണ്ടെത്തി; നടപടിയുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 13/10/2023

 

കുവൈത്ത് സിറ്റി: കാലഹരണപ്പെട്ട സാധനങ്ങളുടെ  റീപാക്കിംഗും വിൽപ്പനയും പോലുള്ള ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി അധികൃതര്‍. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഇൻസ്പെക്ടർമാർ ആണ് പരിശോധന നടത്തിയത്. ഒരു പുകയില ചില്ലറ വിൽപന കമ്പനി അടച്ചുപൂട്ടുകയും നിശ്ചിത ഉപയോഗ മാനദണ്ഡങ്ങൾ പാലിക്കാതെ സംഭരണ ​​കേന്ദ്രങ്ങളിൽ നിന്നും കാലഹരണപ്പെട്ട തേനും ഗണ്യമായ അളവിലുള്ള ഇലക്ട്രോണിക് സിഗരറ്റുകളും പിടിച്ചെടുക്കുകയും ചെയ്തു. 

മന്ത്രാലയ ഇൻസ്പെക്ടർമാർ കമ്പനിയുടെ സ്റ്റോറുകളിലും വെയർഹൗസിലും വിവിധ രുചികളിലുള്ള 236 പായ്ക്കറ്റ് ഇലക്ട്രോണിക് സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 21ന് എക്സ്പയറി കഴിഞ്ഞ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൂടാതെ, ഒരു വർഷം മുമ്പ് കാലഹരണപ്പെട്ട 12 കാർട്ടൺ ഈത്തപ്പഴങ്ങളും എട്ട് വർഷം മുമ്പ് കാലഹരണപ്പെട്ട മറ്റൊരു തരം ഉൽപ്പന്നവും കണ്ടെത്തിയിട്ടുണ്ട്. കണ്ടുകെട്ടിയ എല്ലാ വസ്തുക്കളുടെയും മൊത്തം ഭാരം ഏകദേശം 273 കിലോഗ്രാം വരും.

Related News