സ്വകാര്യ മെഡിക്കൽ മേഖലയ്ക്കുള്ള പിഴകള്‍; മന്ത്രാലയത്തിന്റെ ഇടപെടൽ ഇല്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രി

  • 13/10/2023



കുവൈത്ത് സിറ്റി: സ്വകാര്യ മെഡിക്കൽ മേഖലയ്ക്കുള്ള പിഴകളുടെ പുരോഗതി നോക്കുന്നത് മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമല്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. മെഡിക്കൽ ലയബിലിറ്റി ഏജൻസിയെയും വിവിധ മേഖലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വതന്ത്രവും നിഷ്പക്ഷവുമായ സ്പെഷ്യലൈസ്ഡ് കമ്മിറ്റികളെയാണ് ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. നീതിന്യായ മന്ത്രാലയം, കുവൈത്ത് യൂണിവേഴ്സിറ്റി, ഫാക്കൽറ്റി ഓഫ് മെഡിസിൻ, മറ്റ് സ്ഥാപനങ്ങൾ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയുടെ അധ്യക്ഷനാണെങ്കിലും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പോലെ ഇതൊരു സ്വതന്ത്ര സ്ഥാപനമാണെന്ന് മന്ത്രി വ്യക്തമാക്കി.

Related News