ആരോഗ്യ മന്ത്രാലയം കമ്മ്യൂണിക്കേഷൻ സെന്റർ ആരംഭിക്കുന്നു

  • 13/10/2023



കുവൈത്ത് സിറ്റി: സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രാലയം കമ്മ്യൂണിക്കേഷൻ സെന്റർ  ആരംഭിക്കുന്നു. മന്ത്രാലയവും ആരോഗ്യ പരിപാലന സേവന ഗുണഭോക്താക്കളും വിവിധ മാധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള ഒരു സുപ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന ഹെൽത്ത് കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പ്രഖ്യാപിച്ചു. ഈ കേന്ദ്രത്തിന്റെ മേൽനോട്ടം വഹിക്കാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ സനദിനെ നിയമിച്ചിട്ടുണ്ട്. ടു വേ ആശയവിനിമയ നയം സ്വീകരിക്കണമെന്നാണ് മന്ത്രി ഊന്നി പറഞ്ഞത്. ആരോഗ്യ കമ്മ്യൂണിക്കേഷൻ സെന്റർ ഡയറക്ടറും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായി സേവനമനുഷ്ഠിക്കുന്ന ഡോ. അബ്‍ദുള്ള അൽ സനദ് തന്നെ സുപ്രധാന ചുമതല വഹിക്കും.

Related News