പലസ്തീനെ അനുകൂല പ്രചാരണം നടത്തിയതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയനഗര സ്വദേശി ആലം പാഷ (20)യെയാണ് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സ് ആപ്പ് സ്റ്റാറ്റസിലാണ് യുവാവ് പലസ്തീന് അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്തത്.
ഇസ്രയേല്‍ - ഹമാസ് യുദ്ധം തുടരുന്നതിനിടെ, വിജയനഗറിലെ ഹോസ്പേട്ടില്‍ ചിലര്‍ പലസ്തീനിനു പിന്തുണ നല്‍കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്പെട്ടിലെ സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുക ലക്ഷ്യമിട്ട് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആലം പാഷയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്തതായും, യുവാവിനെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?