നിയമവിരുദ്ധമായി കുടിയേറിയെന്ന് മുദ്രകുത്തപ്പെട്ട അന്‍പത് വയസുകാരിക്ക് തന്റെ പൗരത്വം തെളിയിക്കാന്‍ വേണ്ടി വന്നത് ആറ് വര്‍ഷത്തെ നിയമ പോരാട്ടം. വോട്ടര്‍ പട്ടികകളിലെ പേരില്‍ വ്യത്യാസം വന്നതാണ് ഇവരെ ബംഗ്ലാദേശ് കുടിയേറ്റക്കാരിയെന്ന് മുദ്രകുത്താന്‍ കാരണമായത്. തുടര്‍ന്ന് രണ്ട് വര്‍ഷം തടങ്കല്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വരികയും ചെയ്തു. ഒടുവില്‍ സാഹചര്യ തെളിവുകള്‍ പരിഗണിച്ച് ഇവരുടെ ഇന്ത്യന്‍ പൗരത്വം കഴിഞ്ഞയാഴ്ച അംഗീകരിച്ച് നല്‍കുകയായിരുന്നു.
ആസാമിലെ കാചാര്‍ ജില്ലയിലെ ഉധര്‍ബോന്ദ് സ്വദേശിനിയായ ദുലുബി ബിബിയെയാണ് 2017ല്‍ ഫോറിനേഴ്സ് ട്രിബ്യൂണല്‍, അനധികൃത വിദേശ കുടിയേറ്റക്കാരിയെന്ന് വിധിയെഴുതിയത്. നീണ്ട നിയമ നടപടികള്‍ക്ക് ശേഷം പൗരത്വം അംഗീകരിച്ചുകൊണ്ട് 2023 ഒക്ടോബര്‍ ഏഴാം തീയ്യതി ഫോറിനേഴ്സ് ട്രിബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 1965ലെയും 1985ലെയും 1997ലെയും 1993ലെയും രേഖകളും 2015ലെ വോട്ടര്‍ പട്ടികയും സംശയലേശമന്യേ പരിഗണിക്കപ്പെടേണ്ടതാണെന്ന് പുതിയ ഉത്തരവില്‍ ട്രിബ്യൂണല്‍ വിവരിക്കുന്നതായി ദേശീയ മാധ്യമഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?