സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള ദേശീയ ക്യാമ്പയിൻ; അവന്യൂസ് മാളിൽ ബോധവത്കരണ പരിപാടി

  • 13/10/2023



കുവൈത്ത് സിറ്റി: സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള ദേശീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയത്തിന്‍റെ ബോധവൽക്കരണ പരിപാടി അവന്യൂസ് മാളിൽ ആരംഭിച്ചു. സ്തനാർബുദം തടയുന്നത് ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ നടത്തുന്നത്. മന്ത്രാലയം 2014ലാണ് ആദ്യകാല സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ചത്. കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലെയും ഒരു കേന്ദ്രം എന്ന നിലയില്‍ പ്രവർത്തനങ്ങൾ വർഷം മുഴുവനും തുടരുകയാണ്. 

കുവൈത്ത് ഹെൽത്ത് എന്ന വെബ്‌സൈറ്റ് വഴി മാമോഗ്രാം പരിശോധന അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനാണ് ഇന്നത്തെ ക്യാമ്പയിൻ. 40 വയസ് കഴിഞ്ഞ കുവൈത്തി സ്ത്രീകളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി. സുറ, അൽ നൈം, അൽ അഖല, അൽ സഹ്‌റ, ഖൈത്താൻ പ്രദേശങ്ങളിലെ ഷെയ്ഖാൻ അൽ ഫാർസി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗം നേരത്തേ കണ്ടെത്തുന്നത് 98 ശതമാനം കേസുകളിലും രോഗമുക്തിയുടെ സാധ്യത കൂട്ടുമെന്ന് സ്തന രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള ദേശീയ പരിപാടിയുടെ ചുമതലയുള്ള ഡോ. അസ്മ ഹുസൈൻ പറഞ്ഞു.

Related News