കുവൈത്തികള്‍ക്ക് ഒരു ദിവസത്തിനുള്ളിൽ ടൂറിസ്റ്റ് വിസകൾ; പ്രഖ്യാപനവുമായി ഇന്ത്യൻ അംബാസഡർ

  • 13/10/2023


കുവൈത്ത് സിറ്റി: കുവൈത്തികള്‍ക്ക് ഒരു ദിവസത്തിനുള്ളിൽ ടൂറിസ്റ്റ് വിസകൾ നല്‍കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക. ആറ് മാസത്തേക്ക് പരിധിയില്ലാത്ത ഇന്ത്യയിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും അനുവദിക്കുന്ന തരത്തിലുള്ള അനുമതികള്‍ ഉള്ള വിസയാണ് നല്‍കുക. കഴിഞ്ഞ വർഷം എംബസി 6,000 ടൂറിസ്റ്റ് വിസകൾ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ജനുവരി മുതൽ കഴിഞ്ഞ ഓഗസ്റ്റ് വരെ രണ്ട് കുവൈറ്റികൾക്ക് 5,000 മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ അനുവദിച്ചു.

ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ എംബസി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്ന് അംബാസഡര്‍ വ്യക്തമാക്കി. സന്ദർശകർക്ക് വൈവിധ്യമായ സാംസ്കാരിക അനുഭവങ്ങളും നൽകുന്നതിനാണ് പരിശ്രമിക്കുന്നത്. നിരവധി ഹോട്ടലുകൾ, ആരോഗ്യ, വിനോദ റിസോർട്ടുകൾ, യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനിൽ (യുനെസ്കോ) ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്തിട്ടുള്ള 42 സൈറ്റുകൾ എന്നിവയും സന്ദര്‍ശകരുടെ താത്പര്യം ഉണര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News