തായ്‍ലൻഡില്‍ നിന്ന് മയക്കുമരുന്ന് കൊണ്ട് വന്നവര്‍ കുവൈറ്റ് എയർപോർട്ടിൽ അറസ്റ്റിൽ

  • 13/10/2023



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി യുവതീയുവാക്കള്‍ പിടിയില്‍. തായ്‌ലൻഡ്  വിൽക്കുന്ന മയക്കുമരുന്ന് കുവൈത്തിലെത്തിച്ചവരാണ് കുടുങ്ങിയത്. തായ്‌ലൻഡിൽ പതിവായി പോയിരുന്ന പ്രതികള്‍ മയക്കുമരുന്ന് കൊണ്ട് വന്നിരുന്നതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ ഒരു പരീക്ഷണം എന്ന നിലയിലാണ് ആദ്യം മയക്കുമരുന്ന് കൊണ്ട് വന്നിരുന്നത്. പിന്നീട് ഇത് സ്ഥിരമായെന്നാണ് പ്രതികള്‍ പറഞ്ഞത്.  

അതേസമയം, താൻ സുഹൃത്തുക്കളോടൊപ്പം തായ്‌ലൻഡിലേക്ക് ഒരു ടൂറിസ്റ്റ് യാത്രയിലായിരുന്നുവെന്നും എയർപോർട്ടിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ മേക്കപ്പിനുള്ളിൽ ഒളിപ്പിച്ച മയക്കുമരുന്നിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് 24 കാരിയായ ഒരു യുവതിയുടെ മൊഴി. വേശ്യകളുമായി ബന്ധം വന്നതും മയക്കുമരുന്ന് ഗുളികകൾ കഴിച്ചതിനെ കുറിച്ചും രണ്ടാം പ്രതി തുറന്ന് സമ്മതിച്ചു. മയക്കുമരുന്ന് ആണെന്ന് അറിഞ്ഞല്ല അവ കുവൈത്തില്‍ എത്തിച്ചതെന്നാണ് മൂന്നാം പ്രതിയുടെ മൊഴി.

Related News