പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസ് പുനഃ പരിശോധിക്കാൻ ട്രാഫിക് വിഭാഗം

  • 14/10/2023



കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ ഡ്രൈവിംഗ് ലൈസൻസ് പുനഃ പരിശോധിച്ച്  റദ്ദാക്കൽ പൂർത്തിയാക്കിയ ശേഷം പ്രവാസികളുടെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും പരിശോധിക്കാൻ നിർദ്ദേശം ലഭിച്ചു. ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരുന്ന നൂറുകണക്കിന് പ്രവാസികളെയാണ് കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന ലൈസൻസ് അഡ്മിനിസ്ട്രേഷന് സറണ്ടർ ചെയ്തവരുടെയും ലൈസൻസ് വകുപ്പ് റദ്ദാക്കി. ഗതാഗത നിയമങ്ങൾ ലംഘിച്ച് റദ്ദാക്കിയ ലൈസൻസുകൾക്ക് കീഴിലാണ് അവർ ഇപ്പോഴും വാഹനങ്ങൾ ഓടിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

അക്കാദമിക് വിദഗ്ധർക്ക് നൽകിയിട്ടുള്ള ചില ലൈസൻസുകൾ നിബന്ധനകളോടെയാണെന്നും അവരുടെ ഫയലുകൾ പരിശോധിച്ച് രാജ്യത്ത് വന്ന് രണ്ട് വർഷത്തിന് ശേഷമാണ് അവർക്ക് അത് നൽകിയതെന്നും ട്രാഫിക്ക് വിഭാ​ഗം വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ഇപ്പോൾ അവലോകനം ചെയ്യുമെന്നും വകുപ്പ് വ്യക്തമാക്കി. നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കണമെന്നാണ് ആറ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾക്ക് ലഭിച്ച നിർദ്ദേശങ്ങൾ.

Related News