പലസ്തീന് പൂർണ പിന്തുണ അറിയിച്ച് കുവൈത്ത്; അൽ ഇറാദ സ്ക്വയറിൽ അണിനിരന്ന് ആയിരങ്ങൾ

  • 14/10/2023



കുവൈത്ത് സിറ്റി: ഇസ്രയേലിന് എതിരെയുള്ള പലസ്തീൻ ചെറുത്തുനിൽപ്പിനെ പിന്തുണച്ച് ഐക്യദാർഢ്യ പ്രകടനത്തിൽ അണിനിരന്ന് കുവൈത്ത് പൗരന്മാർ. നൂറുകണക്കിന് പൗരന്മാരാണ് അൽ ഇറാദ സ്‌ക്വയറിൽ ഒത്തുകൂടിയത്. ഇസ്രായേൽ അക്രമം  അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ ഒന്നിച്ച് ചേർന്ന് പരുപാടി സംഘടിപ്പിച്ചത്. മാനുഷിക, അറബ് കാര്യങ്ങളിൽ കുവൈത്തിന്റെ നിലപാട് അചഞ്ചലമായി തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാൻ വ്യക്തമാക്കി. 

ഇത്തരം നിർണായക വിഷയങ്ങളിൽ കുവൈത്തിന് നിഷ്പക്ഷത പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പങ്കാളിത്തം സർക്കാരിന്റെ ഈ വിഷ?ത്തിലുള്ള പ്രഖ്യാപിത നിലപാടിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. പലസ്തീൻ പ്രശ്നം  പ്രശ്നം അവരുടേത് മാത്രമല്ലെന്നും മനുഷ്യമനസ്സാക്ഷിയുള്ള ആർക്കും ഓരോ മുസ്ലീമിനും കടമയുണ്ടെന്ന് എംപി അബ്ദുള്ള അൽ മുദാഫ് പറഞ്ഞു. ദേശീയ അസംബ്ലി പ്രതിനിധികൾ പലസ്തീൻ വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News