ഗർഭച്ഛിദ്ര ഗുളികൾ, എയ്ഡ്സ് പരിശോധന ഉപകരണങ്ങള്‍; മെഡിക്കൽ ക്ലിനിക് ജോലിക്കാരൻ പിടിയിൽ

  • 14/10/2023

 


കുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ കൺട്രോൾ ഇൻസ്‌പെക്ടർമാർ ഏയ്ഡ്സ് പരിശോധന ഉപകരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി. ആറ് എയ്ഡ്‌സ് പരിശോധനാ ഉപകരണങ്ങളും വലിയ അളവിലുള്ള ജനന നിയന്ത്രണ ഗുളികകളും ഗർഭച്ഛിദ്ര ഗുളികകളുമായി ഒരു സ്വകാര്യ മെഡിക്കൽ ക്ലിനിക്കിന്റെ പ്രതിനിധിയുടെയും ഡ്രൈവറുടെയും കൈയില്‍ നിന്ന് പിടിച്ചെടുത്തത്. കൊമേഴ്‌സ് ഇൻസ്‌പെക്ടർമാർ നടത്തിയ ഫീൽഡ് അന്വേഷണത്തിൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകൾ നിരോധിത മരുന്നുകളും ലൈസൻസില്ലാത്ത എയ്ഡ്‌സ് പരിശോധനാ ഉപകരണങ്ങളും വിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉപഭോക്താക്കൾ എന്ന നിലയിൽ ഉദ്യോഗസ്ഥര്‍ വിതരണക്കാരെ ബന്ധപ്പെടുകയും എയ്ഡ്‌സ് പരിശോധനാ ഉപകരണങ്ങളും ഗർഭനിരോധന ഗുളികകളും ആവശ്യപ്പെടുകയായിരുന്നു.

Related News