പലസ്തീൻ അധ്യാപകർക്ക് കുവൈത്ത് ഫാമിലി വിസ അനുവദിച്ചേക്കും

  • 14/10/2023



കുവൈത്ത് സിറ്റി: പുരുഷ - വനിതാ പലസ്തീൻ അധ്യാപകർക്ക് ഫാമിലി വിസ അനുവദിക്കുന്ന കാര്യം കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നു. പലസ്തീനിലെ സാഹചര്യം കണക്കിലെടുത്ത് അടുത്ത കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ട് വരാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. മാനുഷിക വശം കണക്കിലെടുത്ത് ഫാമിലി വിസയ്ക്കുള്ള വാതിൽ തുറക്കുന്നത് അധ്യാപകരുടെ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിക്കും.

Related News