പലസ്തീനായി ക്യാമ്പയിൻ; 3,262,020കുവൈറ്റ് ദിനാര്‍ സഹായമായി എത്തി

  • 14/10/2023



കുവൈത്ത് സിറ്റി: പലസ്തീന്‍റെ പിന്തുണയ്ക്കുന്നതിനായി കുവൈത്തില്‍ ആരംഭിച്ച ധനസമാഹാരണത്തിന് മികച്ച പ്രതികരണം. കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ ദുരിതാശ്വാസ ക്യാമ്പയിൻ (ഫസാ ഫോർ പലസ്തീൻ)  3,262,020 ദിനാറാണ് സഹായമായി എത്തിയത്. കുവൈത്ത് സാമൂഹിക, വിദേശകാര്യ, ഇൻഫർമേഷൻ മന്ത്രാലയങ്ങളുടെ ഏകോപനത്തിലും മേൽനോട്ടത്തിലുമാണ് ക്യാമ്പയിൻ നടന്നത്. ക്യാമ്പയിനില്‍ ലഭിച്ച പണം ഉപയോഗിച്ച് ആരോഗ്യം, പോഷകാഹാരം, പാർപ്പിടം തുടങ്ങി പലസ്തീനിലെ വിവിധ മേഖലകളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ക്യാമ്പയിനിന്‍റെ ജനറൽ സൂപ്പർവൈസർ ഒമർ അൽ തുവൈനി പറഞ്ഞു. ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് പുറമേ, ജറുസലേമിലേക്കും വെസ്റ്റ് ബാങ്കിലേക്കും ആവശ്യ വസ്തുക്കള്‍ എത്തും. ക്യാമ്പയിനിലേക്ക് സംഭാവന നൽകുന്നവരുടെ എണ്ണം 60,000 കവിഞ്ഞതായും ഒമർ അൽ തുവൈനി പറഞ്ഞു.

Related News