സിക്സ്ത് റിംഗ് റോഡിൽ ബൈക്കിടിച്ച് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

  • 14/10/2023

 

കുവൈത്ത് സിറ്റി: മാര്‍ട്ടിയേഴ്സ് ഏരിയക്ക് എതിര്‍വശം ആറാം റിംഗ് റോഡിൽ  ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക്ക് പൊലീസുകാരനെ ബൈക്ക്  ഇടിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ ആംബുലൻസ് എത്തുകയും പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. ബൈക്ക് ഡ്രൈവറായ പൗരനെ പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിനായി റഫർ ചെയ്തു.

Related News