ട്രാഫിക്ക് നിയമലംഘകരെ കാത്ത് 'മുട്ടൻ' പണി; പരിശോധന കർശനം, 22,000 നിയമലംഘനങ്ങൾ കണ്ടെത്തി

  • 15/10/2023



കുവൈത്ത് സിറ്റി: എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ശക്തമാക്കി ഗതാഗത നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ നിർദേശം.  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യാപക പരിശധനകളാണ് നടത്തുന്നത്. 22,000 ട്രാഫിക് ക്വട്ടേഷനുകൾ നൽകാനും 98 വാഹനങ്ങൾ പിടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഗുരുതരമായ 187 അപകടങ്ങൾ ഉൾപ്പെടെ 1,818 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വകുപ്പ് 22,678 ട്രാഫിക് ക്വട്ടേഷനുകൾ ഒരാഴ്ചക്കിടെ പുറപ്പെടുവിച്ചത്. 135 വാഹനങ്ങളും 11 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 34 പേരെ ട്രാഫിക് പൊലീസിന് റഫർ ചെയ്തു, 98 ജുഡീഷ്യൽ വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുത്തു, 22 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. റെസിഡൻസി നിയമലംഘകരായ 19 പേർ അറസ്റ്റിലായി. അബോധ അവസ്ഥയിൽ രണ്ട് പേരെ പിടികൂടിയെന്നും അധികൃതർ അറിയിച്ചു.

Related News