ഗാസയിൽ ബോംബാക്രമണം; കുവൈത്തിൽ അധ്യാപകനായ പലസ്തീൻ പൗരന്റെ കുടുംബത്തിലെ 11 പേർക്ക് ദാരുണാന്ത്യം

  • 15/10/2023



കുവൈത്ത് സിറ്റി: ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുവൈത്തിൽ അധ്യാപകനായ പലസ്തീൻ പൗരന്റെ കുടുംബത്തിലെ 11 പേർക്ക് ദാരുണാന്ത്യം. രണ്ട് മാസം മുമ്പ് കുവൈത്തിൽ എത്തിയ അരീജ് ഖാനാൻ എന്ന പലസ്തീൻ പൗരനാണ് അച്ഛനും അമ്മയും സഹോദരിമാരും സഹോദരനും ഭാര്യയും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബത്തെയും നഷ്ടമായത്. ‍രാജ്യം താങ്കളുടെ കൂടെയുണ്ടെന്നും പിന്തുണയുണ്ടെന്നും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ മാനെ അരീജ് ഖാനാനെ അറിയിച്ചു. 

ഗാസയിൽ നിന്ന് നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന എല്ലാവർക്കും പിന്തുണ നൽകുമെന്ന് മന്ത്രി അൽ മാനെ ഉറപ്പ് നൽകി. മാതൃരാജ്യത്തിനും പലസ്തീൻ ലക്ഷ്യത്തിനും വേണ്ടി ധീരമായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. കൂടാതെ, ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ഫലമായി അരീജ് ഖനാനെപ്പോലെ കുടുംബാംഗങ്ങളെ ദാരുണമായി നഷ്ടപ്പെട്ട പലസ്തീൻ അധ്യാപകരോട് മന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

Related News