നിരത്തുകളിലെ ജീവൻ രക്ഷിക്കുക ലക്ഷ്യം; ട്രാഫിക്ക് പിഴകൾ വർധിപ്പിക്കാൻ കുവൈത്ത്

  • 15/10/2023



കുവൈത്ത് സിറ്റി: വാഹനാപകട മരണങ്ങളുടെ എണ്ണത്തിൽ ഗൾഫിൽ ഏറെക്കുറെ ഒന്നാം സ്ഥാനം കുവൈത്തിനാണെന്ന് സാങ്കേതികകാര്യ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അൽ അദ്വാനി. ഡ്രൈവർമാരുടെ പെരുമാറ്റം നിയന്ത്രിക്കാനും ജീവൻ രക്ഷിക്കാനും അശ്രദ്ധയും  കുറയ്ക്കാനും കഠിനമായ ശിക്ഷകൾ നൽകാതെ രക്ഷയില്ല. നിരത്തുകളിൽ പൊലിയുന്ന ജീവൻ രക്ഷിക്കുന്നതിനായി ട്രാഫിക്ക് പിഴകൾ വർധിപ്പിക്കുന്ന കാര്യം പരി​ഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിന് നിയമനിർമ്മാണത്തിനൊപ്പം വാഹന ഡ്രൈവർമാരിൽ നിന്നുള്ള സഹകരണവും ആവശ്യമാണ്. രാജ്യത്തെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണത്തെ അടിസ്ഥാനമാക്കി ട്രാഫിക് അപകടങ്ങളെ വിലയിരുത്തുമ്പോൾ സംഖ്യകൾ ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വാഹനാപകടങ്ങളിൽ 92 ശതമാനവും ഡ്രൈവർ മൂലമാണ് ഉണ്ടാകുന്നത്. ഒരു ചെറിയ ശതമാനത്തിന് മാത്രമാണ് റോഡ് പ്രശ്നം പോലുള്ളവ കാരണമാകുന്നത്. ട്രാഫിക് പിഴകൾ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യമുണ്ടെന്ന് ഇത് ആരുടെയും പോക്കറ്റ് കാലിയാക്കാൻ അല്ലെന്നും  മുഹമ്മദ് അൽ അദ്വാനി വിശദീകരിച്ചു.

Related News