സയണിസ്റ്റ് സംഘങ്ങളുമായി കുവൈത്തും യുദ്ധത്തിൽ; പലസ്തീന് എല്ലാ പിന്തുണയും അറിയിച്ച് അൽ ഖാലിദ്

  • 15/10/2023



കുവൈത്ത് സിറ്റി: സയണിസ്റ്റ് അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന പലസ്തീൻ ജനതയ്ക്ക് കുവൈത്ത് സർക്കാരിന്റെ എല്ലാ പിന്തുണയും അറിയിച്ച് കൊണ്ട് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ സന്ദേശം. സയണിസ്റ്റ് അധിനിവേശത്തെ ചെറുക്കുക എന്ന ലക്ഷ്യത്തിന് കുവൈത്ത് നേതൃത്വത്തിന്റെയും സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

അധിനിവേശ പലസ്തീനിലെ സയണിസ്റ്റ് സംഘങ്ങളുമായി കുവൈത്ത് യുദ്ധത്തിലാണെന്നുള്ള 1967-ൽ പുറപ്പെടുവിച്ച അമീരി ഉത്തരവിൽ അഭിമാനം ഉണ്ട്. അത് ഇന്നും പ്രാബല്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിനിവേശ പലസ്തീനിലെ ക്ഷമാശീലരായ സഹോദരങ്ങളെ സംരക്ഷിക്കാനും അവരോട് കരുണ കാണിക്കാനും സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News